ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരൂരങ്ങാടി സ്വദേശി ആയ കാമുകനെ തേടി കാസർകോട് സ്വദേശിനി എത്തി. കാമുകന് ഭാര്യയും 3 മക്കളും.

ഭർതൃമതിയായിരുന്ന യുവതി വിവാഹ മോചനം നേടിയാണ് വന്നത്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. ഭര്‍തൃമതിയായ യുവതി ഇതിനിടെ വിവാഹ മോചനം നേടി. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു. യുവാവിന് ഭാര്യയും 3 മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് പിന്നാലെ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും യുവാവ് ബിസിനസിനെന്ന പേരില്‍ പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നു.
യുവതിയെ ഒടുവില്‍ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്. യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു.

error: Content is protected !!