കൊടിഞ്ഞി സ്വദേശി ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : നാട്ടിൽ നിന്ന് മടങ്ങിയെത്തിയ കൊടിഞ്ഞി സ്വദേശി ബെംഗളൂരു ബനസ്വര റയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി ചുള്ളിക്കുന്ന് കുഴിയംപറമ്പിൽ (കല്ലൂർ) മുഹമ്മദ് കുട്ടി (54) ആണ് മരിച്ചത്. ബംഗ്ളൂരു ബിട്തിയിൽ ഹോട്ടൽ ജോലിക്കാരനാണ്. ശനിയാഴ്ച ബംഗളൂരുവിലേക്ക് തിരിച്ചു പോയതായിരുന്നു. ഇന്ന് രാവിലെ റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് രാത്രി കൊടിഞ്ഞി പള്ളിയിൽ ഖബറടക്കും. ഭാര്യ, സക്കീന
മക്കൾ; ശിഹാബുദ്ധീൻ, തസ്ലീന, അബ്ദുസ്സമദ്, മുഹമ്മദ് അലി, ആയിഷ സഫ.
മരുമക്കൾ: മുൻസിഫ, ഷാഫി .

error: Content is protected !!