120 കുപ്പി മദ്യവുമായി കോഴിച്ചെന സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : അനധികൃത വില്പനക്കിടെ 120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോഴിച്ചെന സ്വദേശി കിഴക്കേ പുരക്കൽ അനിൽകുമാർ (43) ആണ് പിടിയിലായത്. ഇയാളുടെ ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, രാമചന്ദ്രൻ, സ്മിതേഷ്,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, വിബീഷ്,രഞ്ജിത്ത് എന്നിവർ ചേർന്ന് കാര്യാട് പാലത്തിന്റെ അടുത്തുനിന്നും അറസ്റ്റ് ചെയ്തു. അയാളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ ഉള്ള ഓട്ടോയും കസ്റ്റഡിയിൽ എടുത്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഡിവൈഎസ്പി.വി. വി.ബെന്നിയുടെ മേൽനോട്ടത്തിൽ ഇയാളെ മദ്യം സഹിതം പിടികൂടാൻ സാധിച്ചത്. ഇയാൾക്ക് മുൻപ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലും മദ്യ വില്പനയ്ക്ക് കേസുകൾ നിലവിൽ ഉണ്ടായിരുന്നതാണ്. അനധികൃത മദ്യ വില്പന നടത്തുന്ന ആളുകളുടെ വിശദവിവരങ്ങൾ ശേഖരിച്ച് മദ്യക്കച്ചവടം നടത്തിയവരുടെ ഡീറ്റെയിൽസുകൾ എടുത്ത് അവരുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കു ന്നതിനിടയിലാണ് ഇയാളുടെ അറസ്റ്റ് പരപ്പനങ്ങാടി പോലീസ് രേഖപ്പെടുത്തിയത്. ഈ വർഷത്തിൽ ഏകദേശം നാല്പതോളം മദ്യ വില്പന കേസുകളാണ് പരപ്പനങ്ങാടി പോലീസ് മാത്രം പിടികൂടിയിട്ടുള്ളത്. രാമനാട്ടുകര കൂട്ടുമൂച്ചി എന്നീ ബിവറേജസുകളിൽ നിന്നും ചെറിയ രൂപയ്ക്ക് വാങ്ങുന്ന മദ്യം ഒരു കുപ്പിക്ക് 150,200 രൂപയും കൂടുതൽ വാങ്ങിയാണ് ഇയാൾ വില്പന നടത്തിയിരുന്നത്.

error: Content is protected !!