തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഉമ്മർ ഹാജിയുടെ മകൻ അബ്ദുർറസാഖ് ഹാജി (57) സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജിസാനിൻ പോയി തിരിച്ചു വരുമ്പോൾ അൽ ഐത്തിൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഐ സി എഫ്. ഖുവൈസ സെക്ടർ മീഡിയ & പബ്ളിക്കേഷൻ സെകട്ടറിയാണ്. കളിയാട്ടമുക്ക് മസ്ജിദ് സ്വഹാബാ , നശ്റുൽ ഉലൂം സുന്നിമദ്രസ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് എന്നിവയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: ഖദീജ.
മക്കൾ :അബ്ദുൽ ഗഫൂർ (സൗദി ), ഡോ : ശഫീഖ് മുസ്ലിയാർ [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ സെക്രട്ടറി ], ഫാത്തിമ നൂറ. മരുമക്കൾ : നസ്രുദീൻ , ശാന ശഹ്ബാന , സൽവാ ശാക്കിറ. കബറടക്കം ജിദ്ദയിൽ നടക്കും.