Tag: Kerala

പുതിയ അധ്യയന വർഷം ശനിയാഴ്ച ആരംഭിക്കുന്നു; 12 ലക്ഷം കുട്ടികള്‍ മദ്‌റസയിലേക്ക്
Other

പുതിയ അധ്യയന വർഷം ശനിയാഴ്ച ആരംഭിക്കുന്നു; 12 ലക്ഷം കുട്ടികള്‍ മദ്‌റസയിലേക്ക്

ചേളാരി: റമദാന്‍ അവധി കഴിഞ്ഞ് നാളെ ശനിയാഴ്ച (20/04/2024) മദ്‌റസകള്‍ തുറക്കുമ്പോള്‍ 12 ലക്ഷം കുട്ടികളാണ് അറിവ് നുകരാന്‍ മദ്‌റസകളില്‍ എത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 10771 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷം കുട്ടികള്‍ മദറസകളിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തില്‍ മിഹ്‌റജാനുല്‍ ബിദായ എന്ന പേരിലാണ് ഈ വര്‍ഷത്തെ മദ്‌റസ പ്രവേശനത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ല, റെയ്ഞ്ച് മദ്‌റസ തലങ്ങളില്‍ വിപുലമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. കഴിഞ്ഞ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കുന്നതിനും പുതുതായി മദ്‌റസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്ന...
Politics

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ, തൃശ്ശൂരിൽ മുരളീധരനും വടകരയിൽ ഷാഫിയും

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കെ. സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും മത്സരിക്കും. വടകരയിൽ ഷാഫി പറമ്പില്‍ ആണ് സ്ഥാനാർഥി. കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിലും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. എല്ലാ സിറ്റിംഗ് എം പി മാർക്കും സീറ്റ് നൽകിയപ്പോൾ തൃശൂരിലെ ടി എൻ പ്രതാപന് മാത്രം സീറ്റ് ഇല്ലാതായി. ഇവിടേക്ക് വടകരയിലെ സിറ്റിംഗ് എം പി മുരളീധരനെ നിയോഗിച്ചതോടെയാണിത്. വടകരയിൽ ആണ് കോണ്ഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്ഥിയുള്ളത്. പാലക്കാട് എം എൽ എ യായ അദ്ദേഹത്തെ വടകരയിൽ സ്ഥാനാര്ഥിയാക്കുകയായിരുന്നു. പാലക്കാട് നിയമസഭ സീറ്റിൽ ബി ജെ പി യിലെ മെട്രോമാൻ ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പ...
Politics

പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ - വി.മുരളീധരൻപത്തനംതിട്ട - അനിൽ കെ ആൻ്റണിആലപ്പുഴ - ശോഭ സുരേന്ദ്രൻപാലക്കാട് - സി.കൃഷ്ണകുമാർതൃശ്ശൂർ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുൾ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യൻവടകര - പ്രഫുൽ കൃഷ്ണൻകാസർഗോഡ് - എംഎൽ അശ്വിനികണ്ണൂർ - സി.രഘുനാഥ് ...
Other

സമസ്ത പൊതുപരീക്ഷ 17,18,19 തിയ്യതികളില്‍; 2,48,594 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ 16,17 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,762 മദ്‌റസകളില്‍  നിന്നായി 2,68,876 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.അഞ്ചാം ക്ലാസില്‍ 1,10,921 കുട്ടികളും, ഏഴാം ക്ലാസില്‍ 89,018 കുട്ടികളും, പത്താം ക്ലാസില്‍ 41,126 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,529 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസില്‍ 46, ഏഴാം ക്ലാസില്‍ 20, പത്താം ക്ലാസില്‍  207, പ്ലസ്ടു ക്ലാസില്‍ 63 സെന്ററുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 159 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കുകയും 10,474 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിക്കുകയും...
Kerala

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, 24 മണിക്കൂറിനിടെ 265 പേര്‍ക്ക് രോഗബാധ, ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 2606 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആക്ടീവ് കേസുകള്‍ 2997 ആയി. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ഇന്ന് മുതല്‍ ശക്തമാക്കും. കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക. ഇതുവരെ 21 പേരില്‍ ജെഎന്‍ 1 കൊവിഡ് ഉപ വകഭേദം ...
Kerala

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മണ്ഡലംതല ജനസദസ്സ് മലപ്പുറത്ത് നവം. 27 മുതല്‍ 30 വരെ

മലപ്പുറം : നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നടത്തുന്ന പര്യടനം നവംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം ജില്ലയില്‍. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. പരിപാടിയുടെ വിജയത്തിനായി ജില്ലയുടെ ചുമതലയുള്ള കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കമാകും. നവംബര്‍ 27 ന് രാവിലെ 9 ന് തിരൂര...
Kerala, Other

അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ച നിലയില്‍

കൊച്ചി: എറണാകുളം കടമക്കുടിയില്‍ ദമ്പതികളും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ (32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിച്ചതായാണ് നിഗമനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്‍പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയില്‍ തന്നെ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശില്‍പ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. നാല് മൃതദേഹങ്ങളും പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്...
Gulf

ഇത്തിഹാദ് എയര്‍വേസ് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നു

യു എ ഇ : അബുദാബിയിൽ നിന്നും ഇത്തിഹാദ് എയർവേസ് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ തുടങ്ങുന്നു. അടുത്ത വർഷം ജനുവരി ഒന്ന് മുതലാണ് പുതിയ സർവീസ്. അതേസമയം ഈ വർഷം നവംബർ 21 മുതൽ കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധിക സർവീസും ഇത്തിഹാദ് എയർവേസ് നടത്തും
Education

ഓണപ്പരീക്ഷ 16 മുതൽ; 25ന്‌ സ്‌കൂൾ അടയ്‌ക്കും, സെപ്‌തംബർ നാലിന്‌ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16 മുതൽ 24 വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങും. 19ന്‌ പ്രധാന പിഎസ്‌സി പരീക്ഷയുള്ളതിനാലാണ്‌ ഈ ക്രമീകരണം. പ്ലസ്‌ വൺ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാൽ ക്ലാസ്‌ തലത്തിലാണ്‌ പരീക്ഷ സംഘടിപ്പിക്കുക. 25ന്‌ ഓണാഘോഷത്തിനുശേഷം സ്‌കൂൾ അടയ്‌ക്കും. അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ സ്‌കൂൾ തുറക്കും.1 മുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷക്കുള്ള ചോദ്യപേപ്പർ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കും. പ്ലസ് ടു പരീക്ഷ പേപ്പർ അതത് സ്കൂളുകൾ തയ്യാറാക്കേണ്ടി വരും. ...
Kerala

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ മത്സ്യബന്ധത്തിന് പോയ വള്ളങ്ങള്‍ മറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയില്‍ പെട്ട് വള്ളങ്ങള്‍ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് രണ്ട് അപകടങ്ങളിലുമായി പെട്ടത്. ഇവരില്‍ 11 പേര്‍ നീന്തിക്കയറി. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് തുമ്പ തീരത്ത് നിന്ന് ലഭിക്കുന്ന വിവരം. കഠിനംകുളം മരിയനാട് തീരത്താണ് അപകടം നടന്നത്. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്. വള്ളത്തില്‍ 8 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നു പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് തുമ്പ സ്വദേശി മത്സ്യത്തൊഴിലാളിയായ 65 വയസുള്ള ഫ്രാന്‍സിസ് അല്‍ഫോണ്‍സിനെ കാണാതായി. ഫ്രാന്‍സിസിനായി തിരച്ചില്‍ തുടരുകയാണ്. നാല് പേരാണ് അപകടം നടക്കുമ്പോള്‍ വള്ളത്തിലുണ്ടായത്. ...
Kerala

നാലംഗ കുടുംബം വിഷം കഴിച്ചു : രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കില്‍ നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജന്‍ (56), ഭാര്യ ബിന്ദു, മകള്‍ അഭിരാമി, മകന്‍ അര്‍ജുന്‍ എന്നിവരാണ് വിഷം കഴിച്ചത്. ഇതില്‍ ശിവരാജനും മകളുമാണ് മരിച്ചത്. അമ്മയും മകനും തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് വിവരം. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ മകന്‍ വീട്ടില്‍ നിന്ന് പുറത്തുവന്ന മകന്‍ മുതിര്‍ന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും നാല് പേരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും...
Kerala, Local news, Malappuram

പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് നായര്‍തോട് പാലം നിര്‍മാണം പുരോഗമിക്കുന്നു

തിരൂര്‍ : പുറത്തൂര്‍ പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നായര്‍തോട് പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് തിരൂര്‍-പൊന്നാനി പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണിത്. തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായര്‍തോട് പാലം നിര്‍മാണത്തിന് ഡല്‍ഹിയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെയാണ് പ്രവൃത്തികള്‍ വേഗത്തിലായത്. പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ പടിഞ്ഞാറേക്കര നിവാസികള്‍ക്ക് പുറത്തൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സാമൂഹികാരോഗ്യകേന്ദ്രം, കൃഷി ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനകം എത്തിച്...
Information, Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ ; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്തുടനീളം മഴ തീവ്രമായതോടെ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകാനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്.ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണമെന്നും...
Kerala, Malappuram

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുംാ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ജൂലൈ 4 & 5 തീയതികളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടി...
Kerala, Malappuram

മുഖ്യ മന്ത്രിയുടെ മേഖലാ അവലോകനം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം : മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്കെത്തുന്ന മേഖലാ അവലോകനയോഗത്തിന്റെ ഭാഗമായി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എ.ഡി.എം എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. ജൂലൈ നാലിന് നടക്കുന്ന മേഖലാ അവലോകനയോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും വിലയിരുത്തല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍, നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികളുടെ വിലയിരുത്തല്‍, മലയോര-തീരദേശ ഹൈവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു....
Feature

‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിൻ: സിവിൽ സ്റ്റേഷനിൽ പ്രത്യേക ശുചീകരണം നടത്തി

ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തൂമ്പയെടുത്ത് മുന്നിൽ. ജില്ലാ വികസന കമ്മീഷനർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവരോടൊപ്പം ഡെപ്യൂട്ടി കലക്ടർമാരും ഉദ്യോഗസ്ഥരും ഒന്നിച്ച് കൂടെ കൂടിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും ക്ലീൻ. മാലിന്യമുക്ത സംസ്ഥാനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായാണ് പ്രത്യേക ശുചീകരണം നടത്തിയത്. രാവിലെ പത്തിന് തുടങ്ങിയ ശുചീകരണം ഉച്ചവരെ നീണ്ടു. ബ്രഹ്മപുരം തീപിടിത്തതിന്റെ പശ്ചാതലത്തിലാണ് മാലിന്യസംസ്‌കരണത്തിന് പ്രത്യേക കർമപരിപാടികൾ ആവിഷ്‌കരിച്ചത്. മാലിന്യ സംസ്‌കരണത്തിന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ട്രോമാകെയർ, സന്നദ്ധ പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, ശുചിത്വമിഷൻ, സർവീസ് സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തിയത്. സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലും പരിസരത്തും ഇന...
Information

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വരവറിയിച്ച് പ്രദര്‍ശന വാഹനവും ഫ്‌ലാഷ് മോബും

പൊന്നാനി : എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ പ്രദര്‍ശന വാഹന, ഫ്‌ലാഷ് മോബ് സംഘം പ്രയാണം ആരംഭിച്ചു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് വീണാ ജോര്‍ജ്ജ് പ്രയാണം ഫ്‌ലാഗ് ഓഫ് ചെയ്തു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രദര്‍ശന വാഹന, ഫ്‌ലാഷ് മോബ് പ്രയാണം സംഘടിപ്പിക്കുന്നത് . അണ്‍നോണ്‍ ക്രു സ്റ്റുഡിയോ ഫോര്‍ ആര്‍ട്ടിസ്റ്റിന്റെ നേതൃത്വത്തില്‍ പത്തോളം പേരടങ്ങുന്ന സംഘമാണ് മേളയുടെ പ്രചരണാര്‍ത്ഥം ഫ്‌ലാഷ് മോബ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് എല്‍.ഇ.ഡി വാള്‍ പ്രദര്‍ശനവും നടക്കും. ആദ്യ ദിനം പൊന്നാനിയിലെ വിവിധ യിടങ്ങളില്‍ പ്രയാണം നടത്തിയ .സംഘം രണ്ടാം ദിനം തിരൂര്‍, താനൂര്‍ മേഖലയില്‍ പ്രകടനം നടത്തി. തിരൂര്‍ ബസ് സ്റ്റാന്റ്, പടിഞ്ഞാറെക്കര ബീച്ച് പാര്‍ക്ക്, ഉണ്യാല്...
Information

നവകേരളം വൃത്തിയുള്ള കേരളം’: ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കം

മലപ്പുറം : 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിനിന്റെ ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ജില്ലയിലെ തദ്ദേശസ്ഥാപനതല അധ്യക്ഷര്‍, റിസോഴ്സ്പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന തല ആധ്യക്ഷര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടര്‍ വി.കെ മുരളി, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹൈദ്രോസ്, ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ജിതിന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീധരന്‍, കില ഫാക്കല്‍ട്ടി ബീന സണ്ണി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ പഞ്ചായത്ത്-മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍, വളണ്ടിയര്‍മാര്‍, കുടുംബശ്രീ ഗ്രീന്‍ അംബാസിഡര്‍മാര്‍ എന്നിവര്‍ക്ക...
Information

കേരളം വികസനത്തില്‍ പിന്നോട്ടെന്ന് മോദി, കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേതെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയും വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്. ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് കേന്ദ്രം ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞ...
Information

‘അതിദാരിദ്ര്യമുക്ത കേരളം’ ; പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയിലൂടെ പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 64,006 പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, ലൈഫ് പട്ടികയില്‍ മുന്‍ഗണന നല്‍കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അവകാശം അതിവേഗം യജ്ഞത്തിലൂടെ' അടിസ്ഥാന അവകാശ രേഖകള്‍ നല്‍കും. അടിസ്ഥാന സൗകര്യം, പ...
Information

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം.12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍’

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് ലഭ്യമാകുന്ന വിവരം. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുക. തുടര്‍ന്ന് സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച്ച് കോളജില്‍ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലക...
Information, Politics

മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറി, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കും : കെ.സുരേന്ദ്രന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നു. എന്നാല്‍ രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കൊച്ചിയില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ രണ്ട് മുന്നണികളുടേയും മുഖമുദ്ര. ഒത്തുതീര്‍പ്പ് രാഷ്ട്രീയവും പരസ്പര സഹകരണവുമായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിക്കുകയാണ്. ഇന്ത്യയിലെ ജീവിക്കാന്‍ കൊള്ളാത്ത സംസ്ഥാനമായി ഇവര്‍ കേരളത്തെ മാറ്റി. മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ക്രൈസ്തവര്‍ക്ക് ആശംസ...
Information

ദേശീയ പഞ്ചായത്ത് അവാര്‍ഡ് 2023 ; നാല് പുരസ്‌കാരങ്ങളുടെ തിളക്കത്തില്‍ കേരളം, ഒന്ന് മലപ്പുറം ജില്ലയില്‍

2023ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡുകളില്‍ നാല് പുരസ്‌കാരങ്ങള്‍ ലഭിച്ച കേരളം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ലഭിച്ച നാല് പുരസ്‌കാരങ്ങളില്‍ ഒന്ന് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനാണ്. രണ്ടാം സ്ഥാനമാണ് പഞ്ചായത്ത് കരസ്ഥമാക്കിയത്. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പെരുമ്പടപ്പിന് പുരസ്‌കാരം ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്.രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്തതയുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്പടപ്പ ഗ്ര...
Information, Politics

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം; ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള മെയ് 4 മുതല്‍ പൊന്നാനിയില്‍

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'എന്റെ കേരളം - മെഗാ പ്രദര്‍ശന വിപണന മേള' മെയ് 4 മുതല്‍ 10 വരെ പൊന്നാനി എ.വി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കും. മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറോളം സ്റ്റാളുകളും 100 ലധികം വിപണന സ്റ്റാളുകളും സജ്ജീകരിക്കും. ഏഴ് ദിവസങ്ങളിലും സെമിനാറുകള്‍, ചര്‍ച്ചാ വേദികള്‍, സാംസ്‌കാരിക- കലാ പരിപാടികള്‍ തുടങ്ങിയവയും നടക്കും. ആഘോഷ പരിപാടികളുടെ ആലോചനാ യോഗവും ജില്ലാതല സംഘാടക സമിതി രൂപീകരണവും കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്നു. യുവതയുടെ കേരളം' എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം. ഒപ്പം 'കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും...
Politics

കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷം, സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത് ; എകെ ബാലന്‍

തിരുവനന്തപുരം : നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രകടനം തീര്‍ത്തും ചട്ടവിരുദ്ധമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഇത്തരമൊരു സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത്. കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഒരു കാരണവശാലും ചട്ടപ്രകാരം അവതരണാനുമതി നല്‍കാന്‍ സാധ്യമല്ല. എന്നിട്ടും സ്പീക്കര്‍ കാട്ടിയ മാന്യത മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം നിരവധി തവണ നിയമസഭ ചര്‍ച്ച ചെയ്തതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമാക്കേണ്ടത് ലൈഫ് മിഷന്റെ പേരില്‍ അടിയന്തിര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നു. ഇതും രണ്ടു തവണ ചര്‍ച്ച ചെയ്തതാണ്. റ...
Gulf, Obituary

മുന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഉമ്മർ ഹാജിയുടെ മകൻ അബ്ദുർറസാഖ് ഹാജി (57) സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജിസാനിൻ പോയി തിരിച്ചു വരുമ്പോൾ അൽ ഐത്തിൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഐ സി എഫ്. ഖുവൈസ സെക്ടർ മീഡിയ & പബ്ളിക്കേഷൻ സെകട്ടറിയാണ്. കളിയാട്ടമുക്ക് മസ്ജിദ് സ്വഹാബാ , നശ്റുൽ ഉലൂം സുന്നിമദ്രസ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് എന്നിവയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: ഖദീജ.മക്കൾ :അബ്ദുൽ ഗഫൂർ (സൗദി ), ഡോ : ശഫീഖ് മുസ്ലിയാർ [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ സെക്രട്ടറി ], ഫാത്തിമ നൂറ. മരുമക്കൾ : നസ്രുദീൻ , ശാന ശഹ്ബാന , സൽവാ ശാക്കിറ. കബറടക്കം ജിദ്ദയിൽ നടക്കും. ...
Politics

കേരളവും യു.കെയും ഒപ്പിട്ട ധാരണാപത്രം: തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ടു നില്‍കണം- പി. ശ്രീരാമകൃഷ്ണന്‍

കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ തൊഴില്‍ കുടിയേറ്റം സാദ്ധ്യമാക്കുന്നതിന് കേരളവും യു.കെയും തമ്മില്‍ ലണ്ടനില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണ പരത്തുന്നതും അവാസ്തവവുമായിട്ടുള്ള പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നും മോചിതരാകാന്‍ പുതിയ കരാറിലൂടെ കഴിയും. കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ യു.കെയിലെ സര്‍ക്കാര്‍ സംവിധാനവുമായാണ് ധാരണാ പത്രം ഒപ്പിട്ടത്. നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് പുറമെ ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും ഇതര രംഗത്തുള്ളവര്‍ക്കും യു.കെ കുടിയേറ്റം സാധ്യമാകുന്ന ധാരണാപത്രമാണ് ഇരുകൂട്ടരും ചേര്‍ന്ന് ഒപ്പിട്ടത്. ആദ്യഘട്ടത്തില്‍ തന്നെ കേരള...
Other

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടു

മഞ്ചേരി: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ. എം. എ സലാമിനെ കെ. എസ്. ഇ. ബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സലാം എന്‍. ഐ. എയുടെ കസ്റ്റഡിയിലാണ്. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്ക...
Education

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ന് അവധി

സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയ ദശമി ദിവസങ്ങളിലും പൊതുഅവധിയാണ്. ...
Other

നാളെ സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. ...
error: Content is protected !!