വെന്നിയൂരിൽ മരിച്ച നിലയിൽ കണ്ടത് തമിഴ്നാട് സ്വദേശിയെ

Copy LinkWhatsAppFacebookTelegramMessengerShare

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടത് തമിഴ്നാട് സ്വദേശിയെ. ദീർഘകാലമായി വെന്നിയൂരിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി നടരാജൻ (60) ആണ് മരിച്ചത്. വാഹനമിടിച്ചാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മുഖത്തുൾ പ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിൽ ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എതിച്ചെങ്കിലും മരിച്ചിരുന്നു. ദേഹത്തും പരിസരത്തും വാഹനത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് ഇൻക്വസ്റ്റ് നടത്തി. അതേ സമയം, ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സമീപത്തെ സി സി ടി വി കളെല്ലാം പരിശോധിക്കുന്നുണ്ട്.

35 വർഷമായി വെന്നിയൂരിലെത്തിയ നടരാജൻ ആദ്യം ചുമട്ടു തൊഴിലാളിയും ഇപ്പോൾ തേങ്ങയിടുന്ന ജോലിക്കാരനുമാണ്. വാഴക്കാട് ചെറുവായൂർ സ്വദേശി സരോജിനി ആണ് ഭാര്യ. മക്കൾ: നിജില, നിഖിൽ.
മരുമകൻ : സജീവ് (കൊണ്ടോട്ടി)

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!