തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു ; രണ്ട് പേര്‍ക്ക് പരിക്ക്

Copy LinkWhatsAppFacebookTelegramMessengerShare

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി ശരണ്‍ കൃഷ്ണ ( 23 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. എടമുട്ടത്ത് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാര്‍ ഓടിച്ചിരുന്നത് ശരണ്‍ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!