Tuesday, October 14

ആലപ്പുഴ സി.ജെ.എം കോടതിയിലെ മുറിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: സിജെഎം കോടതിയിലെ മുറിയില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കല്‍ എസ്.ജയപ്രകാശാണ് (59) മരിച്ചത്. കോടതിയില്‍ രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് ജയപ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഡ്യൂട്ടിക്കെത്തിയ ജയപ്രകാശിനെ പിന്നീട് മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. വീട്ടില്‍ നിന്നു കയറുമായാണ് ജയപ്രകാശ് എത്തിയതെന്നു പറയുന്നു. ജയപ്രകാശ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

error: Content is protected !!