ട്രെയിനിലെ ശുചിമുറിയില്‍ യുവതി മരിച്ച നിലയില്‍

കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ് നായരെയാണ് (45)  ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സുരജ.

ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സഹയാത്രികര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ജോളാര്‍പെട്ടിലേക്ക് തിരിച്ചു. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.

error: Content is protected !!