തെരുവുനായ ശല്യത്തിനെതിരെ നിവേദനം നൽകി

കുണ്ടൂർ ;സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന തെരുവ് നായ ശല്യം
വഴിയാത്രക്കാർക്കും മദ്രസ, സ്കൂൾ വിദ്യാർഥികൾക്കും ശല്യം ആവുംവിധം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എസ് വൈ എസ് സംസ്ഥാനമൊട്ടുക്കും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നീ സര്‍ക്കാര്‍ ആസ്ഥാനങ്ങളില്‍ നിവേദനം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നന്നമ്പ്ര പഞ്ചായത്ത് ഓഫീസില്‍ വെച്ച് പ്രസിഡന്റ് റൈഹാനത്ത് തിരുത്തി,വൈസ് പ്രസിഡന്റ് മൂസക്കുട്ടി വെളളിയാമ്പുറം എന്നിവര്‍ക്ക് നിവേദനം നല്‍കി.

ചടങ്ങില്‍ SYS തിരൂരങ്ങാടി സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായ ലത്തീഫ് സഖാഫി ,ഇസ്ഹാഖ് ഉമൈദി,മുജീബ് തങ്ങള്‍ കൊടിഞ്ഞി,ജാബിര്‍ സഖാഫി നന്നമ്പ്ര ,ഹാരിസ് സഖാഫി കൊടിഞ്ഞി ,കുണ്ടൂര്‍ സര്‍ക്കിള്‍ ഭാരവാഹികളായ ഫഖ്റുദ്ധീന്‍ മച്ചിങ്ങത്താഴം ,അബ്ദുല്‍സലാം ചെറുമുക്ക് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!