താനാളൂരിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ : ദേവ്ദാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തനാളൂർ പാണ്ടിയാട്ട് കോഴിക്കോടൻ സൈതലവി യുടെ മകൾ ഷിഫ്ന റഹദ് (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് സംഭവം. വീടിന്റെ പിൻവശത്തുള്ള സ്റ്റെയർ കെയ്സിന് സമീപമുള്ള സൺഷേഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കബറടക്കം ഇന്ന്. മാതാവ്, നജീറ. സഹോദരങ്ങൾ: ഷഹന ഷെറിൻ, ഫാത്തിമ സൻഹ, സാബിൽ ഇബ്രാഹിം.

error: Content is protected !!