തേഞ്ഞിപ്പലം: പുരാതനമായ മേലേരിക്കാവ് അയ്യപ്പക്ഷേത്രത്തില്‍ ദേവപ്രശ്‌നവിധി പ്രകാരം പ്രശ്‌ന പരിഹാര ക്രിയ നടത്തി. അടുത്ത മാര്‍ച്ച് 22ന് നടത്താന്‍ നിശ്ചയിച്ച പ്രതിഷ്ഠാ കര്‍മ്മങ്ങളുടെ ഭാഗമായാണ് പ്രശ്‌ന പരിഹാര ക്രിയകള്‍ നടത്തിയത്. തന്ത്രി ചെറുവക്കാട്ട് ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മൂന്നു ദിവസങ്ങളിലായി ചടങ്ങുകള്‍ നടത്തിയത്. പദേശത്തെ കുടുംബങ്ങളുടെ ബാധാ, ദുരിത പ്രായശ്ചിത്തത്തിനായി നടത്തിയ പ്രശ്‌ന പരിഹാരക്രിയയില്‍ ആവാഹനം, വേര്‍പാട്, സുദര്‍ശന ഹോമം, ഗണപതിഹോമം, ഭഗവതിസേവ, പായസഹോമം, സായൂജ്യപൂജ, തിലഹോമം, സര്‍പ്പബലി, കാല്‍കഴുകിച്ചൂട്ട്, പിടിപ്പണം സമര്‍പ്പിക്കല്‍, വിളിച്ചൊല്ലി പ്രായശ്ചിത്തം തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു. പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. എം മോഹനകൃഷ്ണന്‍, കെ.എന്‍ ജനാര്‍ദ്ദനന്‍, മുക്കന്തൊടി സുധാകരന്‍, സി പ്രദീപ്കുമാര്‍, ടി കൃഷ്ണദാസ്, ശ്രീധരന്‍ പുതുശ്ശേരി കുന്നത്ത്, ചന്ദ്രന്‍ അത്തിക്കോട്ട്, എ.കെ ജിഷ, കെ വന്ദന, കെ ശാലിനി, എ സുചിത്ര, കെ ഗീത, കെ വന്ദന എന്നിവര്‍ നേത്യത്വം നല്‍കി. ചുറ്റും കാവുള്ള ക്ഷേത്രത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്.