ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം നടത്തി

മലപ്പുറം : ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ചെസ്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സി. സുരേഷ് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, തിരൂര്‍ ചെസ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, ഡോ. സക്കറിയ, സൈക്കോളജിസ്റ്റ് എം. വിസ്മയ, ഇല ഫൗണ്ടേഷന്‍ അംഗങ്ങളായ എ. സുല്‍ഫിക്കര്‍, ജിഹാദ് യാസിര്‍, രമേശ് മേനോന്‍, ചെസ്സ് പരിശീലന ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഫിദ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!