Monday, October 13

തയ്യിലക്കടവിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ചേളാരി : ചെട്ടിപ്പടി – ചേളാരി റോഡിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയിൽ മുഹമ്മദ് ശരീഫ് എന്ന ആലിക്കോയ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ന് ആണ് അപകടം.
ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരൻ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.
വാഹനം ദേഹത്ത് കൂടി കയറിയിറങ്ങിയതിനാൽ ഉടനടി മരണം സംഭവിക്കുകയായിരുന്നു.
മരണപ്പെട്ട ആളെ തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!