കൊടിഞ്ഞി മിനി മാരത്തോൺ; അബൂബക്കർ സിദ്ധീഖ് ചാമ്പ്യൻ

കൊടിഞ്ഞി : കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ 2023 കൊടിഞ്ഞി ക്ലബ് ലീഗിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു. നൂറോളം കായിക താരങ്ങൾ അണിനിരന്ന പരിപാടി തിരൂരങ്ങാടി തഹൽസിദാർ പി.ഒ. മുഹമ്മദ് സ്വാദിഖ് , തിരുരങ്ങാടി സബ് ഇൻസ്‌പെക്ടർ എൻ.മുഹമ്മദ് റഫീഖ് , കൊണ്ടാണത്ത് ബാവ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ടൗൺ ടീം കൊടിഞ്ഞിയുടെ പി. അബൂബക്കർ സിദ്ധീഖ്, നവോദയ ക്ലബ് അംഗം പി. ഫർഹാൻ , കെ.എഫ്.സി കാളംതിരുത്തി അംഗം ഫായിസ് എന്നിവർ യാഥക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊടിഞ്ഞി ക്ലബ് ഫെഡറേഷന്റെ ആറാമത്ത് ലീഗ് മത്സരങ്ങളുടെ പ്രചരണാർത്ഥം ആണ് മാരത്തോൺ സംഘടിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങൾ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബാൾ , ബാഡ് മിന്റൺ, അണ്ടർ 14 ഫുട്ബോൾ എന്നിവ നടക്കും. ഫെബ്രുവരി 19 നാണ് ഫൈനൽ മത്സരം. പരിപാടിക്ക് സെക്രട്ടറി വാഹിദ് കരുവാട്ടിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സലാഹുദീൻ തേറമ്പിൽ അധ്യക്ഷനായി . മൂസക്കുട്ടി പത്തൂർ, അലി അക്ബർ ,ഫൈസൽ കുഴിമണ്ണിൽ , നരിമടക്കൽ നൗഷാദ് , കബീർ പള്ളിപറമ്പൻ , ജാഫർ കൊടിയേങ്ങൽ എന്നിവർ നേതൃത്വം നൽകി .

error: Content is protected !!