കക്കാട് ബസ് തട്ടി, വേങ്ങര സ്വദേശിനിയായ ബൈക്ക്‌ യാത്രക്കാരി മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരി മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയപറമ്പൻ അശ്രഫിന്റെ ഭാര്യ കള്ളിയത്ത് മറിയാമു (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. പൂക്കിപ്പറമ്പിലെ മരണ വീട്ടിൽ പോയി വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. കക്കാട് കൂളത്ത് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ബസ് തട്ടിയതിനെ തുടർന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് ബസ് തട്ടി ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. കബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം പാക്കടപ്പുരായ ജുമാ മസ്ജിദിൽ. മക്കൾ: ലബീബ, നബീല, നാസിം, മരുമകൻ: നിസാം.

error: Content is protected !!