കോയമ്പത്തൂർ മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മമ്പുറം സ്വദേശി മരിച്ചു

കോയമ്പത്തൂർ: മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയും മമ്പുറം ഇല്ലിക്കത്താഴം താമസക്കരനുമായ പാണഞ്ചേരി അബൂബക്കറിന്റെ മകൻ ഇസ്മയിൽ (40) ആണ് മരിച്ചത്. കോയമ്പത്തൂർ മധുക്കര എന്ന സ്ഥലത്തുവെച്ചു കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. തിരുപ്പൂരിൽ ബേക്കറിയിലായിലുന്നു. നാട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് അപകടം. ഭാര്യയും 3 മക്കളുമുണ്ട്.

error: Content is protected !!