നാദാപുരത്ത് റോഡരികില്‍ നിന്നും സ്റ്റില്‍ ബോംബ് കണ്ടെത്തി

നാദാപുരം : കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നരിക്കാട്ടേരി കാരയില്‍ കനാല്‍ പെരുമുണ്ടച്ചേരി റോഡില്‍ ചുഴലിയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തിയുമായി സ്ഥാപിച്ച ബോര്‍ഡിന് പിന്നില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഐ. ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ തുരുമ്പെടുത്ത നിലയിലാണ്. ബോംബുകള്‍ കാണപ്പെട്ട പരിസരം കഴിഞ്ഞ ദിവസം ശുചീകരിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ അടുത്ത ദിവസം കൊണ്ടു വച്ചതാണെന്നാണ് അനുമാനം.

error: Content is protected !!