Friday, August 15

മേപ്പാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ വിദ്യാർഥി മരിച്ചു

വയനാട് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം വാഴക്കാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്. എടവണ്ണപ്പാറ വാഴക്കാട് സ്വദേശി മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. മേപ്പാടി ഗവ.പോളി ടെക്‌നിക്ക് കോളേജ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ 11.30ന് മേപ്പാടി കാപ്പംകൊല്ലി ജങ്ഷനിൽ വെച്ചാണ് അപകടം. ബൈക്കിൽ പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠി പി.പി.ഇല്യാസിന് ഗുരുതരമായി പരിക്കേറ്റു.

error: Content is protected !!