വയനാട് ദുരന്തം ; 1.5 കോടിയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്, 48 പേര്‍ക്ക് വിദേശത്ത് ജോലി
വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് 1.5 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പൂര്‍ണമായും ദുരിതബാധിതരെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ നാളെ മുതല്‍ വിതരണം ചെയ്യും. കടകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 40 വ്യാപാരികള്‍ക്ക് 50,000 രൂപ, ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട 4 പേര്‍ക്ക് ടാക്‌സി, ജീപ്പ് എന്നിവയും 3 പേര്‍ക്ക് ഓട്ടോറിക്ഷകളും നല്‍കും. ദുരിതമേഖലയിലുള്ളവര്‍ക്കു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ഗള്‍ഫിലെ കമ്പനികളില്‍ ജോലി നല്‍കും. ആവശ്യമായവര്‍ക്ക് വിദ്യാഭ്യാസ ചികിത്സാ സഹായവും നല്‍കും. ദുരിതബാധിതര്‍ക്കായി 100 വീടുകളുടെ നിര്‍മാണം സര്‍ക്കാര്‍ അറിയിപ്പു വന്ന ഉടന്‍ തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അടിയന്തര ധനസഹായത്തിന് അപേക്ഷ നല്‍കേണ്ടതില്ല. സര്‍ക്കാര്‍ പുറത്തു വിട്ട പട്ടിക പ്രകാരമുള്ളവരെ മുന്‍കൂ...