Friday, August 15

പോണ്ടിച്ചേരിയിൽ വാഹനാപകടം, രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഇവരുടെ സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു

കോഴിക്കോട്: പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്ബത്ത്

മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ) മകൾ അരുണിമ പ്രേം (22) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ

സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എംഎസ്സി കംപ്യൂട്ടർ സയൻസ് മൂന്നാം സമസ്റ്റർ വിദ്യാർത്ഥിനിയാണ്.

error: Content is protected !!