Saturday, July 25

Tag: Ramanattukara

രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ
Crime

രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര ബൈപാസിൽ ഇന്ന് രാവിലെ ഫറോക്ക് എ സിപി പോലീസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഏകദേശം 10 കിലോയോളം (തൂക്കം കൃത്യമല്ല )തൂക്കം വരുന്ന കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ പ്രസൻ പ്രധാൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെ 8.30 ഓടെയാണ് ഫറോക്ക് എ സി പി സ്‌ക്വാഡും, ഫറോക്ക് പോലീസും ചേർന്ന് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരിക്കെതിരെയുള്ള പോലീസിന്റെ ശക്തമായ പരിശോധനകൾ തുടരുകയാണ്....
Kerala

വണ്ടിക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ

രാമനാട്ടുകര : ബൈപാസ് മേല്പാലത്തിനു സമീപം 298 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയ സംഘത്തിന് വാഹന കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്തെന്ന് പോലീസ്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും സെക്കൻഡ് ഹാൻഡ് കാർ വാങ്ങി നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരി കടത്തുന്നത്. മാങ്കാവ് കുറ്റിയിൽതാഴം പുനത്തിൽ വയൽ നവാസ് (28), പൊക്കുന്ന് കുളങ്ങരപീടിക തോട്ടുമ്മാരത്ത് എംത്തിയാസ് (30) എന്നിവരെയാണ് കഴിഞ്ഞ രാത്രി ഡാൻസാഫ് സംഘവും ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ ലഹരി വസ്തുക്കൾ കൊണ്ടുവന്ന് ജില്ലയിലെ പല ഭാഗങ്ങളിലായി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ നവാസ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് പോത്തിനെ വാങ്ങി ലോറിയിൽ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലും ഇയാൾ ലഹരി കടത്തുന്നുണ്ട്. വാട്സാപ് വഴി ആവശ്യക്കാരെ ബന്ധപ്പെട്...
Malappuram

രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് അപകടം

കോഴിക്കോട് : രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് അപകടം. രാമനാട്ടുകര വെങ്ങളം ദേശീയപാത 66ൽ അറപ്പുഴ പാലത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
Accident

രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഫറോക്ക് : രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴിയിൽ താമസിക്കുന്ന മൻസൂർ ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജിൽ.
Malappuram

ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : രാമനാട്ടുകരയില്‍ ദമ്പതികളെ വാടക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴയൂര്‍ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് (41) ഭാര്യ പി വി സജിത (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛന്‍ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാമനാട്ടുകര സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുഭാഷ്. സംഭവത്തില്‍ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്...
Breaking news

വാഴയൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വഴയൂർ : ഭാര്യയും ഭർത്താവും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകാരക്ക് സമീപം പുതുക്കോട് സ്വദേശികളായ പള്ളിയാളി സുഭാഷ് (41), ഭാര്യ സാജിത (37) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Accident

പോണ്ടിച്ചേരിയിൽ വാഹനാപകടം, രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഇവരുടെ സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു കോഴിക്കോട്: പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്ബത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ) മകൾ അരുണിമ പ്രേം (22) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എംഎസ്സി കംപ്യൂട്ടർ സയൻസ് മൂന്നാം സമസ്റ്റർ വിദ്യാർത്ഥിനിയാണ്....
error: Content is protected !!