പരീക്ഷയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അധ്യാപകന് ഏഴു വര്‍ഷം തടവ് ശിക്ഷ

കോഴിക്കോട്: കോഴിക്കോട്: പരീക്ഷയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് 7 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയില്‍ ലാലുവിനെയാണ് ശിക്ഷിച്ചത്. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു അധ്യാപകനാണ് ലാലു.

2023 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര അഴിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ ഇന്‍വിജിലേറ്ററായ ലാലു കടന്ന് പിടിച്ചെന്നാണ് കേസ്. പരീക്ഷയ്ക്കിടെയായിരുന്നു വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ ശിവന്‍ ചോടോത്താണ് കുറ്റം പത്രം സമര്‍പ്പിച്ചത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്‌കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ മൊഴിയെടുത്തശേഷം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

error: Content is protected !!