അഞ്ചു വർഷമായി സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

തുടർച്ചയായി അഞ്ചു വർഷം സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച ഗവ. സ്കൂൾ അധ്യാപകൻ നിലമ്പൂരിൽ അറസ്റ്റിൽ. പന്ത്രണ്ട് വയസുള്ള ആൺകുട്ടിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാർ (42) നെ ആണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നിലമ്പൂരിലെ ഒരു ഗവൺമെന്റ് സ്കൂളിലെ അധ്യാപകൻ ആണ് അറസ്റ്റിലായ അസൈനാർ. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!