Thursday, August 21

കളിക്കുന്നതിനിടയില്‍ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് : കളിക്കുന്നതിനിടയില്‍ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് ഉദുമയില്‍ ആണ് ദാരുണമായ സംഭവം. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!