കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

കോഴിക്കോട് : ചുമരിൽ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് രണ്ട്​ വയസ്സുകാരന്​ ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളിയിൽ സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിവരം.

മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!