Tuesday, October 28

ഹജ്ജിന് പോയ വേങ്ങര സ്വദേശിനി ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തിയ സ്ത്രീ ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര മുക്രിയൻ കല്ലുങ്ങൽ സൈതലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58) ആണ് ഉംറ നിർവഹിക്കുന്നതിനിടയിൽ ഇഹ്റാമിൽ മർവയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചത്. എടരിക്കോട് മമ്മാലിപ്പടി സ്വദേശിനിയാണ്.

error: Content is protected !!