പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് പെരുവള്ളൂർ സ്വദേശിനിയായ യുവതിക്ക് പരിക്ക്

പരപ്പനങ്ങാടി : റെയില്‍വേ പ്ലാറ്റ് ഫോമിലേക്ക് ട്രെയിനില്‍ നിന്നും വീണ് പെരുവള്ളൂർ സ്വദേശിയായ യുവതിക്ക് പരിക്കേറ്റു. കാടപ്പടി സ്വദേശി മുസ്താഖിന്റെ മകള്‍ ലൈഫക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ലൈഫ നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഇതിനിടെയാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് വീണത് എന്നാണ് അറിയുന്നത്. പുതുച്ചേരി മംഗളൂരു എക്‌സ്പ്രസില്‍ നിന്നാണ് വീണത്.

പരിക്കേറ്റ ഇവരെ പരപ്പനങ്ങാടി പോലീസും ട്രോമോകെയര്‍ പ്രവര്‍ത്തകരായ മുനീര്‍ സ്റ്റാര്‍, റഫീഖ് എന്നിവരും ചേര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി

error: Content is protected !!