യുവത്വം നിര്‍വചിക്കപ്പെടുന്നു ; യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി പുസ്തകമേള ആരംഭിച്ചു

മലപ്പുറം: യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ഫെബ്രുവരി 10,11 ശനി, ഞായര്‍ ദിവസങ്ങളില്‍ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരളാ യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ വിസ്ഡം ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേള ആരംഭിച്ചു. പി.ഉബൈദുല്ലാ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിലും വായനയ്ക്ക് പ്രസക്തിയുണ്ടെന്നും അതിന് സമൂഹം പ്രാപ്തമാകണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി,
വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ താജുദ്ദീന്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി, ഡോ.പി.പി. നസീഫ്, ഡോ.ഫസലുറഹ്‌മാന്‍ കക്കാട്, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീല്‍ ടി , ഷബീബ് മഞ്ചേരി, അസ്ഹര്‍ ചാലിശേരി, സിദ്ദീഖ് തങ്ങള്‍, റഫീഖലി ഇരിവേറ്റി, പങ്കെടുത്തു.

ഇസ്ലാമിക വിശ്വാസം , ചരിത്രം, കര്‍മ്മശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, തുടങ്ങിയ ധാരാളം വിഷയങ്ങളിലെ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും.ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ വിശദീകരിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് യുക്തമായി മറുപടി പറയുന്നതുമായ അനന്തരവകാശ നിയമങ്ങള്‍ എന്ന ഗ്രന്ഥം പുസ്തകമേളയുടെ പ്രത്യേകതയാണ്. ഐ.എസിന്റ മതം എന്ന പുസ്തകവും തീവ്രവാദത്തിന്റ വേരുകളെ തുറന്ന് കാണിക്കുന്നുണ്ട്.

പ്രവാചകനു നേരെയുള്ള ആരോപണങ്ങളെയും പ്രവാചക വിമര്‍ശനങ്ങളെയും വൈജ്ഞാനികമായി പ്രതിരോധിക്കുന്ന പുസ്തകങ്ങളും പവലിയനില്‍ ലഭ്യമായിരിക്കും. പുസ്തകമേളയുടെ രണ്ടാം ദിനമായ ഇന്ന് ‘സമൂഹ മാധ്യമ കാലത്തെ വായന’ എന്ന വിഷയത്തില്‍ ടാബിള്‍ ടോക്ക് നടക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശേരി ഉദ്ഘാടനം ചെയ്യും.

വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈ.പ്രസിഡന്റ് സഫ് വാന്‍ ബറാമി അല്‍ ഹികമി മോഡറേറ്ററാകും. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എ.സജീവന്‍,രാജന്‍ കരുവാരകുണ്ട് ,വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടി ടി.കെ നിഷാദ് സലഫി, നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന്‍ പാലക്കാഴി, ഇബ്‌നു അലി എടത്തനാട്ടുകര, മുജീബ് ഒട്ടുമ്മല്‍, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അര്‍ശദ് അല്‍ ഹികമി താനൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീല്‍ ടി, ഭാരവാഹികളായ ഡോ.ഷഹബാസ് കെ അബ്ബാസ്, ഫസീഹ് പി ഒ,ഡോ.അബ്ദുല്ല ബാസില്‍ സി.പി, അസ്ഹര്‍ ചാലിശേരി പ്രസംഗിക്കും.

error: Content is protected !!