Wednesday, August 20

മരിച്ച സഹോദരിയെ കാണാന്‍ തമിഴ്‌നാട്ടിലേക്ക് പോയ മലയാളി യുവാവ് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് മരിച്ചു

ഇടുക്കി: തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ താമസിക്കുന്ന സഹോദരി മരിച്ചപ്പോള്‍ കാണാന്‍ പോയതാണ് പ്രസന്ന കുമാര്‍. അപകടത്തില് തലയ്ക്ക് പരിക്കേറ്റാണ് പ്രസന്ന കുമാറിന്റെ മരണം. ഒപ്പം ഉണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ സ്വദേശി അഖില്‍ പരുക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. മൃതദേഹം ഇപ്പോള്‍ തേനി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

error: Content is protected !!