Thursday, November 13

ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കയറി യുവാവിനും യുവതിക്കും ദാരുണാന്ത്യം

കൊച്ചി: ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കയറി യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിനു മുകളില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

error: Content is protected !!