ബിഎച്ച്എം ഐടിഇ കണ്ണമംഗലം സംഘടിപ്പിച്ച സ്‌പോര്‍ട്ടിവ 2K24 സമാപിച്ചു

എആര്‍ നഗര്‍ : ബിഎച്ച്എം ഐടിഇ കണ്ണമംഗലം സംഘടിപ്പിച്ച സ്‌പോര്‍ട്ടിവ അന്വല്‍ സ്‌പോര്‍ട്‌സ് മീറ്റ് 2024 സമാപിച്ചു. 15, 16 തീയതികളിലായി നടന്ന കായിക മേളയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി സാക്കിര്‍ ഹുസ്സൈന്‍ നിര്‍വ്വഹിച്ചു.

മാനേജര്‍ റിയാസ് മാസ്റ്റര്‍, ബോഡി ബില്‍ഡര്‍ ജിം അഷറഫ് എന്നിവര്‍ ആശംസ അര്‍പ്പിച്ച പരിപാടിയുടെ സമാപന സമ്മേളനത്തില്‍ എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു .

പ്രിന്‍സിപ്പാള്‍ സിന്ധു ടീച്ചര്‍ അധ്യക്ഷത നിര്‍വഹിച്ച സമ്മേളനത്തില്‍ കായികാധ്യാപകന്‍ വിഘ്‌നേഷ് സ്വാഗതവും അധ്യാപകരായ ബിന്ദു, ഷബ്‌ന, ഹസലീന , ഷൈബ, പ്രശോഭ് ,കോളേജ് ചെയര്‍മാന്‍ പൃഥ്വിരാജ് ജനറല്‍ ക്യാപ്റ്റന്‍ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു

error: Content is protected !!