
ചങ്ങരംകുളം: തരിയത്ത് വാടക ക്വാർ ട്ടേഴ്‌സിൽ തമിഴ് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണാമലൈ കലൈനാർ നഗർ പവൻകുമാർ രാജി (30), കൂടെ താമസിച്ചിരുന്ന ഏകദേശം 30 വയസ്സു തോന്നിക്കുന്ന യുവതി എന്നിവരെയാണ് ഒരേകയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദ്ദേഹങ്ങൾക്ക് 4 ദിവസം പഴക്കം ഉണ്ട്. യുവതി ഇദ്ദേഹത്തിന്റെ ഭാര്യയാണെന്നാണ് അറിയുന്നത്.