![](https://tirurangaditoday.in/wp-content/uploads/2025/02/20250219_090749.jpg)
താനൂർ : വീടിൻ്റെ നിർമാണ പ്രവൃത്തിക്കിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
കെ പുരം കുണ്ടുങ്ങൽ സ്വദേശി കുന്നത്ത്പറമ്പിൽ വിനു (38)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കെ പുരം കുണ്ടുങ്ങലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹായി പട്ടരുപറമ്പ് സ്വദേശി പ്രജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചെവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിനുവിൻ്റെ സഹോദരന് നിർമിക്കുന്ന വീടിൻ്റെ പ്രവൃത്തിക്കിടെയാണ് അപകടം. വീടിൻ്റെ മുകൾ ഭാഗത്തെ ചുമർ പ്ലാസ്റ്റർ ചെയ്യുന്നതിനിടെയാണ് സംഭവം. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി ഇരുവരെയും മൂലക്കലിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും വിനുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി എ ഖാദർ, സൽമത്ത് എന്നിവരും സമീപവാസികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. താനൂർ സി ഐ ടോണി ജെ മറ്റം സ്ഥലം സന്ദർശിച്ചു. വിനുവിൻ്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
അച്ഛൻ : പരേതനായ ഗോവിന്ദൻ. അമ്മ : വിലാസിനി. ഭാര്യ: പ്രിയ. മകൾ: വാമിയ. സഹോദരങ്ങൾ: ഷാജി, ജിഷ, ബിജു, നിഷ, പരേതനായ പ്രകാശൻ.