Tuesday, August 11

Tag: K puram

താനൂർ ചിറക്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Accident

താനൂർ ചിറക്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

താനൂർ : ചിറക്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കേരളധീശ്വരപുരം മുളന്തലപ്പാട്ട് കെ.ടി.രഞ്ജിത്താണ് (44) മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക് ഷൻ ഏജന്റാണ്. വൈകിട്ട് 3.30നാണ് അപകടം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അങ്ങാടിക്ക് സമീപം എതിർ ദിശയിൽ വരികയായിരുന്നു സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതര പരുക്കേറ്റതിനാൽ ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ രാത്രിയാണ് മരണം. താനൂർ ടെലിഫോൺ എക്സ്ചേഞ്ചില്‍ നിന്ന് വിരമിച്ച ജീവനക്കാരൻ കുട്ടി നാരായണന്റെ മകനാണ്. ഭാര്യ : സുമി. മക്കൾ : ദേവനന്ദു, ദേവപ്രിയ...
Accident

വീടിൻ്റെ നിർമാണത്തിനിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു.

താനൂർ : വീടിൻ്റെ നിർമാണ പ്രവൃത്തിക്കിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.കെ പുരം കുണ്ടുങ്ങൽ സ്വദേശി കുന്നത്ത്പറമ്പിൽ വിനു (38)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കെ പുരം കുണ്ടുങ്ങലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹായി പട്ടരുപറമ്പ് സ്വദേശി പ്രജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചെവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിനുവിൻ്റെ സഹോദരന് നിർമിക്കുന്ന വീടിൻ്റെ പ്രവൃത്തിക്കിടെയാണ് അപകടം. വീടിൻ്റെ മുകൾ ഭാഗത്തെ ചുമർ പ്ലാസ്റ്റർ ചെയ്യുന്നതിനിടെയാണ് സംഭവം. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി ഇരുവരെയും മൂലക്കലിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും വിനുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി എ ഖാദർ, സൽമത്ത് എന്നിവരും സമീപവാസികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. താനൂർ സി ഐ ട...
error: Content is protected !!