സുഹൃത്തുക്കള്‍ക്കൊപ്പം പതങ്കയം വെള്ളച്ചാട്ടത്തിലെത്തിയ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലെത്തിയ യുവാവ് മുങ്ങി മരിച്ചു. കടലുണ്ടി സ്വദേശി റമീസ് (21)ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ എത്തിയത്. അവിടെ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

error: Content is protected !!