സൂററ്റ്: ഭാര്യയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവാവ് കോടതിയില്‍. പത്ത് വര്‍ഷമായി ഭാര്യ ബലാത്സംഗം ചെയ്യുകയാണെന്ന് ആരോപിച്ച് ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ യുവാവാണ് കോടതിയെ സമീപിച്ചത്. മുന്‍ വിവാഹത്തെ കുറിച്ച് ഭാര്യ മറച്ചു വെച്ചുവെന്നും ലൈംഗികബന്ധം സ്ഥാപിക്കാന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഭര്‍ത്താവിന്റെ ആരോപണം.
ഭാര്യയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭാര്യ തനിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും കുട്ടികളില്‍ ഒരാളുടെ പിതാവ് താനോ ഭാര്യയുടെ മുന്‍ ഭര്‍ത്താവോ അല്ലെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.