Saturday, September 13

നിലമ്പൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍ : നിലമ്പൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരഞ്ഞി മങ്ങാട് സ്വദേശി ഷിബു (42)ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. കിണറിന്റെ പടവില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണതാകമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

error: Content is protected !!