വേങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചു

വേങ്ങര: നടു റോട്ടില്‍ യുവാവിനെ വെട്ടിപ്പരിക്കരൽപ്പിച്ചു. സ് കൂട്ടർ യാത്രക്കാരനെ ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വേങ്ങര അങ്ങാടിയിൽ പിക്കപ്പ് ഓട്ടോ സ്റ്റാന്റിൽ വച്ചാണ് സംഭവം. ചേറൂർ സ്വദേശിയും കെട്ടിട നിർമ്മാണ കരാറുകാരനുമായ ചേറൂർ സ്വദേശി കാള ങ്ങാടൻ സുഭാഷ് 48 നാണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിയെ നാട്ടുകാരും പൊലിസും ചേർന്ന് പിടികൂടി. മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ കൊട്ട ഓട്ടോയിലെത്തിയ യുവാവ് വിലങ്ങിട്ട് അങ്ങാടിക്ക് നടുവിൽ വച്ച് കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ സുഭാഷ് തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ സ്വയം ചികിൽസ തോടി എത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കോട്ടക്കലിലേക്ക് മാറ്റി.
വെട്ടാൻ ഉപയോഗിച്ച കൊടുവാൾ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ട ടെക്കുകയും അവിടെ വച്ച് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. തന്നെ മുമ്പ് സുഭാഷ് തലയിൽ തല്ലി പരിക്കേൽപ്പി ച്ചതിന്റെ പ്രതികാരമായാണ് വെട്ടിയ തെന്ന് പ്രതി പറഞ്ഞു.

error: Content is protected !!