ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍

മാന്നാര്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയുമായി മാന്നാര്‍ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷ് (23) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരുവില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!