ടെറസില്‍ നിന്ന് തേങ്ങ താഴേക്കിടുന്നതിനിടെ യൂത്ത് ലീഗ് പ്രാദേശിക നേതാവ് താഴേക്ക് വീണ് മരിച്ചു

കോഴിക്കോട്: വീടിന്റെ ടെറസില്‍ വീണ തേങ്ങ താഴേക്കിടുന്നതിനിടെ കാല്‍വഴുതി വീണ് നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്‌കെഎസ്എസ്എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ഭാര്യ: അസ്മ. മക്കള്‍: അഫ്‌ലഹ്, അയി സമഹ്‌റിന്‍. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ഹമീദ്, അര്‍ഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തര്‍), ആസ്യ, ഹസീന, അ അര്‍ശിന.

error: Content is protected !!