Tag: youth leegue

താനൂര്‍ ബോട്ട് അപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റവരെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണം. യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു.
Information

താനൂര്‍ ബോട്ട് അപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റവരെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണം. യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു.

തിരൂരങ്ങാടി: താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ പരിക്കേറ്റ മല്‍സ്യ തൊഴിലാളികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഉപരോധം. 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പരിക്കേറ്റത് ഇരുപതിലേറെ പേര്‍ക്കാണ്. മല്‍സ്യ തൊഴിലാളികളായ ഇവര്‍ക്ക് പരിക്ക് പറ്റിയ ശേഷം ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഇവരുടെ കുടുംബവും പട്ടിണിയിലായി. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ ചികില്‍സക്ക് പോലും ഇവരെ സഹായിക്കാത്ത സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ചികില്‍സ സൗജന്യമാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനും അടിയന്തിര നടപടിയുണ്ടാകണ...
Information

ടെറസില്‍ നിന്ന് തേങ്ങ താഴേക്കിടുന്നതിനിടെ യൂത്ത് ലീഗ് പ്രാദേശിക നേതാവ് താഴേക്ക് വീണ് മരിച്ചു

കോഴിക്കോട്: വീടിന്റെ ടെറസില്‍ വീണ തേങ്ങ താഴേക്കിടുന്നതിനിടെ കാല്‍വഴുതി വീണ് നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്‌കെഎസ്എസ്എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ഭാര്യ: അസ്മ. മക്കള്‍: അഫ്‌ലഹ്, അയി സമഹ്‌റിന്‍. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ഹമീദ്, അര്‍ഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തര്‍), ആസ്യ, ഹസീന, അ അര്‍ശിന. ...
Local news

പാലിയേറ്റീവ് കെയറിനായി യൂത്ത്ലീഗിന്റെ ബിരിയാണി ചലഞ്ച്

തിരൂരങ്ങാടി: നിർദ്ധരരായ രോഗികൾക്ക് കൈത്താങ്ങായി കക്കാട് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ സെന്ററിനുള്ള ധന സമാഹരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. 3000 ത്തോളം ബിരിയാണി പാക്കറ്റുകൾ പ്രത്യേക കണ്ടയ്നർ ബോക്സിൽ സമയബന്ധിതമായി വീടുകളിൽ എത്തിച്ചു. ജനകീയ പങ്കാളിത്തത്തോടെയും ചിട്ടയായ സംഘാടനത്തിലൂടെയും ഒരുക്കിയ ചലഞ്ച് പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. വിവിധ മേഖലയിലുള്ളവർ ബിരിയാണി ചലഞ്ച് പന്തൽ സന്ദർശിച്ചു. കെ.പി.എ മജീദ് എം.എൽ.എ വിതരണോദ്ഘാടം നടത്തി. ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് ജാഫർ കൊയപ്പ, ജനറൽ സെക്രട്ടറി കെ.ടി ഷാഹുൽ ഹമീദ്, ഇക്ബാൽ കല്ലുങ്ങൽ, ഒ.സി ബാവ, എം.പി ഹംസ, ഒ. ഷൗക്കത്തലി മാസ്റ്റർ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്‌രി, ജംഷീർ ചപ്പങ്ങത്തിൽ, എം.കെ ജൈസൽ, ജംഷിഖ് ബാബു, അനീസ് കൂരിയാടൻ, കെ. മുഹീനുൽ ഇസ്‌ലാം, ലവ കുഞ്ഞഹമ്മദ് മാസ്റ്റർ, അബു ചപ്പങ്ങത്തിൽ, ഒടുങ്ങാട്ട് ഇ...
Politics

കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച യുവാവിനെ പോലീസ് പിടികൂടി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതും വസ്ത്ര സ്വാതന്ത്ര്യം തടയുന്നതുമാണ് പോലീസിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് കേസ്. 12-ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.12-ാം തിയ്യതി കക്കാട് സ്വദേശി പി.കെ ഷമീം ഉച്ചക്ക് 12 മണിയോടെ കക്കാട് ടൗണില്‍ എത്തിയതായിരുന്നു. പെട്ടെന്ന് വാഹനത്തിലെത്തിയ പൊലീസ് ഷമീമിനെ തടഞ്ഞു നിര്‍ത്തുകയും പോക്കറ്റിലും മറ്റും കയ്യിട്ട് പരിശോധിക്കുകയും ചെയ്തു. എന്താണ് സംഭവം എന്നാരഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി 12.45 ഓടെയാണ് കക്കാട് വഴി കടന്ന് പോയത്.മുഖ്യമന്ത്രി കടന്ന് പോകുന്നതിന്റെ അരമണിക്...
Kerala

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷ സംവിധാനങ്ങൾ; പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു

സ്വർണ്ണക്കടത്ത്, കറൻസി കടത്ത് ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളുണ്ടായിരുന്ന കോട്ടയത്തും കൊച്ചിയിലും സാധാരണക്കാരെ മണിക്കൂറുകളോളം ബൂദ്ധിമുട്ടിലാക്കി കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇതിനിടയിലും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും കരിങ്കൊടിയുമുണ്ടായി. ഈ സാഹചര്യത്തിൽ അതിലേറെ സുരക്ഷയാണ് ഇന്ന് മുഖ്യമന്ത്രിക്ക് രണ്ട് പരിപാടികളുള്ള മലപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല ...
Breaking news, Malappuram

മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി

തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനുള്ളിലേക്ക് കയറി. ഇന്ന് രാവിലെയാണ് സംഭവം. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രവർത്തകർ ആണ് മാർച്ചിൽ ഉണ്ടായിരുന്നത്. 5 പൊലീസുകാർ ആണ് തടയാൻ ഉണ്ടായിരുന്നത്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ ഒഫിസിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവമെല്ലാം കഴിഞ്ഞാണ് സി ഐ, എസ് ഐ എന്നിവരെത്തിയത്. ധർണ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്ച്ച് അലങ്കോലപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചതായി ലീഗ് നേതാക്കൾ ആരോപിച്ചു. ...
error: Content is protected !!