തേഞ്ഞിപ്പലം : മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ സ്വദേശി പാലക്കണ്ടി പറമ്പിൽ ഫായിസ് മുബഷിർ (29) നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും , എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്കോഡും, മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി പള്ളിക്കൽ ബസാർ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 4 (നാല് ) കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. തിരൂരങ്ങാടിയിൽ നടക്കുന്ന എക്സൈസ് മാരത്തോണിടെ ഉദ്യോഗസ്ഥ തിരക്കിനിടയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്നതായുള്ള എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്മേലാണ് കഞ്ചാവ് പിടികൂടിയത്. ഇയാള് ഒരു മാസം മുമ്പ് മറ്റൊരു മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഈ കേസിൽ അകപ്പെട്ടത്. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള, ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, ഉത്തര മേഖല കമ്മീഷണർ സ്കോട് ഇൻസ്പെക്ടർ ടി ഷിജു മോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിത് കെഎസ്, പ്രിവന്റ്റ്റീവ് ഓഫീസർമാരായ പ്രഗേഷ് പി, ലതീഷ് പി, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, ദിദിൻ എം എം, അരുൺ പി വനിത ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.