തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി തിരുവനന്തപുരത്ത് എത്തി. ബെംഗലൂരുവില്‍ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനിയെ കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ച് അന്‍വാര്‍ശേരിയിലേക്ക് തിരിച്ചു. കാര്‍ മാര്‍ഗമാണ് അന്‍വാര്‍ശേരിയിലേക്ക് പോയത്.
ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ വഴിയൊരുങ്ങിയത്. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.