
കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി നാട്ടിലേക്കു പോകാന്‍ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ബാബുരാജിനെയാണ് (സോഡ ബാബു) കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. എസ്‌ഐ കെ.അനുരൂപിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്നു ദിവസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ വാഹനമില്ലാതെ വന്നതോടെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബാബുരാജാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.