
തിരുവനന്തപുരം : വയനാട് ടൗണ്‍ഷിപ്പിന് 351 കോടി രൂപയുടെ ഭരണാനുമതി. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കും. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ ഇപ്രകാരമാണ്.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.
സാധൂകരിച്ചു
എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചു.
12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയും സാധൂകരിച്ചു.
20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കും
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്‌പെഷ്യല്‍ ഓഫിസറും, EPC കോണ്‍ട്രാക്ടറും തമ്മില്‍ EPC കരാര്‍ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, EPC കോണ്‍ട്രാക്ടര്‍ക്ക് (യുഎല്‍സിസിഎസ്) മുന്‍കൂര്‍ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കും.
ശബരിമല വിമാനത്താവളം
ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ച് നവി മുബൈയിലെ എസ് ടി യു പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി നിയോഗിച്ച കെ എസ് ഐ ഡി സിയുടെ നടപടി വ്യവസ്ഥകളോടെ അംഗീകരിച്ചു. വിമാനത്താവള പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ശമ്പളപരിഷ്‌ക്കരണം
കിലയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1/7/2019 പ്രാബല്യത്തില്‍ 11-ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
തസ്തിക
വിജ്ഞാന കേരളം പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് കേരള നോളജ് ഇക്കോണമി മിഷന്‍ രൂപം നല്‍കുന്ന പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന് കീഴില്‍ 14 ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍/ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ്/ കരാര്‍ വ്യവസ്ഥയില്‍ വിന്യസിക്കും. ഇതിന് കെ-ഡിസ്‌ക്കിന്റെ പി.എം.യു-ല്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ 14 താല്‍ക്കാലിക തസ്തികകള്‍ ഒരു വര്‍ഷത്തേയ്ക്ക് സൃഷ്ടിക്കും.
തിരുവനന്തപുരം വികസന അതോറിറ്റിയില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ടിന്റെ ഒരു സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിക്കും.
കാനായി കുഞ്ഞിരാമന്റെ ചികിത്സാ ചെലവ് വഹിക്കും
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സര്‍ക്കാര്‍ വഹിക്കും.
വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി
എക്‌സൈസ് വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏഴ് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.
പിഎം ജന്‍മന്‍; വിശദ പദ്ധതി രേഖകള്‍ക്ക് അംഗീകാരം നല്‍കും
പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (PM JANMAN) പദ്ധതി പ്രകാരം സംസ്ഥാനത്തെ ഭാഗികമായി വൈദ്യുതീകരിച്ച 22 ആദിവാസി മേഖലകളിലെ Particularly Vulnerable Tribal Group (PVTG) വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ 261 വീടുകളുടെ വൈദ്യുതീകരണത്തിനായി കെ.എസ്.ഇ.ബി.എല്‍ സമര്‍പ്പിച്ച 57.56 ലക്ഷം രൂപയുടെ വിശദ പദ്ധതി രേഖകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും. 55 വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള 2.473 ലക്ഷം രൂപയുടേയും, 29 വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള 275.90 ലക്ഷം രൂപയുടേയും വിശദ പദ്ധതി രേഖകളും അംഗീകരിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും.
കമ്മിറ്റി രൂപീകരിക്കും
കേരള ഹെല്‍ത്ത് സിസ്റ്റംസ് ഇംപ്ലൂമെന്റ് പ്രോഗ്രാമിന്റെ മേല്‍നോട്ടത്തിന് ഉപദേശക സമിതിയും വകുപ്പുതല അപെക്‌സ് കമ്മിറ്റിയും രൂപീകരിക്കും. പ്രോഗ്രാം സ്റ്റിയറിങ്ങ് കമ്മിറ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എന്നിവ രൂപീകരിച്ചത് സാധൂകരിച്ചു.
ടെണ്ടര്‍ അംഗീകരിച്ചു
‘GENERAL SABARIMALA WORK 2023 -24-Improvements to Parippally Madathara SH from ch: 21/500 to 24/000 (Kadakkal to Pangalukadu) by providing patch BM, BC overlay and allied works.- in Chadayamangalam LAC-General Civil Work’ എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.
കോഴിക്കോട് ജില്ലയിലെ SH 38-PUKC km 48/000 മുതല്‍ 66/480 വരെയുള്ള (51/500 നും 66/480 നും ഇടയിലുള്ള വര്‍ക്കിംഗ് ചെയിനേജ്) റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (ADB) സാമ്പത്തിക സഹായത്തോടെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 24×7 ജലവിതരണ സംവിധാനം നടപ്പിലാക്കുന്നതിനായി കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇപ്രൂവ്‌മെന്റ് പ്രോജക്ടില്‍ (KUWSIP) -വാട്ടര്‍ സപ്ലൈ സിസ്റ്റം ഓപ്പറേഷന്‍സ് ആന്റ് മെയിന്റനന്‍സ് ആന്റ് സിസ്റ്റം അപ്പ് ഗ്രേഡ് ഇന്‍ കൊച്ചി എന്ന പ്രവൃത്തിക്കുള്ള കരാര്‍ അനുവദിക്കും.
കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇപ്രൂവ്‌മെന്റ് പ്രോജക്ടില്‍ (KUWSIP) ലോണ്‍ ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് യൂണിറ്റിന്റെ (LISU) കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനുള്ള കരാര്‍ 29,95,33,978.70 രൂപയ്ക്ക് അനുവദിക്കും.
KUWSIP പദ്ധതിയില്‍ ആലുവയിലെ 190 MLD വാട്ടര്‍ ട്രീറ്റ്മെന്റ്‌റ് പ്ലാന്റ് കൂടി ഉള്‍പ്പെടുത്തി പദ്ധതിയ്ക്ക് നല്‍കിയ ഭരണാനുമതി തുകയില്‍ വ്യത്യാസം വരാതെ component ന് അനുവദിച്ച തുക പരസ്പരം ക്രമീകരിച്ച് ആലുവയിലെ 190 MLD വാട്ടര്‍ ട്രീറ്റ് മെന്റ്‌റ് പ്ലാന്റിന് പ്രത്യേക ഭരണാനുമതി പുറപ്പെടുവിക്കുന്നതാണെന്ന വ്യവസ്ഥയില്‍ അംഗീകരിച്ചു.