Monday, August 18

9 മാസത്തിന് ശേഷം കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍ : കേരളത്തില്‍ വീണ്ടും കോവിഡ് മരണം. മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്‍പതു മാസത്തിനു ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു.

കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ. നാരായണ നായിക്ക് പറഞ്ഞു. നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ ഇന്നലെ 3 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി.

error: Content is protected !!