കൊണ്ടോട്ടി : സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ജീവനക്കാരി മരിച്ചു
കരിപ്പൂർ വിമാനതാവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം. www.tirurangaditoday.in
കൊണ്ടോട്ടി പോലിസ് സ്റ്റേഷനു സമീപം കുറുപ്പത്ത് അരീക്കോട് ജംഷനിലാണ് തമിഴ്നാട് ഒട്ടംചത്രത്ത് നിന്ന് കണ്ണൂരിലേക്ക് പച്ചക്കറി കയറ്റിവന്ന മിനിലോറിയിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരിയായ പ്രതീക്ഷ രാജേഷ് മരിച്ചത്