ചേളാരി: പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന് പണ്ഡിതരെ സജ്ജമാക്കുന്നതിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ പ്രഖ്യാപിച്ച ഉലമാ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന തല സംഗമം തീരുമാനിച്ചു. തിരുനബിയും അനുചരന്മാരും പിന്‍ഗാമികളും കാണിച്ചുതന്ന പാതയില്‍ നിന്നും തെന്നി മാറി ചിലപുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനും പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണവും ലക്ഷ്യമാക്കിയാണ് 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രുപീകൃതമായത്. ഒരു നൂറ്റാണ്ടടുക്കുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്നും സംഗമം അഭിപ്രായപ്പെട്ടു
പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.സി അഹ്മദ് കുട്ടി മൗലവി, കെ.പി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, വി.കെ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ.എം ഫള്‌ലുറഹ്മാന്‍ ഫൈസി, കെ.കെ ഫരീദുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, പി.മുഹമ്മദ് ശരീഫ് ബാഖവി, കെ.പി അബ്ദുല്‍ഖാദിര്‍ ഫൈസി, നാലകത്ത് അബ്ദു റസാഖ് ഫൈസി, എം.പി അലവി ഫൈസി സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും, സെക്രട്ടറി വി.ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.