Tag: Skssf

SKSSF പരിസ്ഥിതി സൗഹൃദം: മുക്കം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു
Other

SKSSF പരിസ്ഥിതി സൗഹൃദം: മുക്കം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു

വേങ്ങര : എസ്. കെ. എസ്. എസ്. എഫ് പരിസ്ഥിതി സൗഹൃദ പ്രചാരണത്തിന്റെ വേങ്ങര മേഖലാതല ഉദ്ഘാടനം സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം തറയിട്ടാൽ എ. കെ മാൻഷൻ ഓഡിറ്റോറിയത്തിന് സമീപം തൈ നട്ട് നിർവഹിച്ചു. മേഖല പ്രസിഡന്റ് ശമീർ ഫൈസി,വൈസ് പ്രസിഡന്റ് മുസ്തഫ മാട്ടിൽ,ബശീർ നിസാമി മുട്ടംപുറം,ത്വാഹാ ഫൈസി പങ്കെടുത്തു.
Local news

പരപ്പനങ്ങാടിയിൽ യാത്രക്കാർക്ക് ഇഫ്താർ ഒരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ

പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല വിഖായ നടത്തുന്ന ഇഫ്താർ ടെന്റ് ആരംഭിച്ചു. റമദാൻ ഒന്ന് മുതൽ മുപ്പത് വരെയുള്ള ദിനങ്ങളിലായി പരപ്പനങ്ങാടി സെൻട്രൽ ജമാമസ്ജിദിന് മുന്നിൽ താനൂർ റോഡിലാണ് ഇഫ്താർ ടെന്റ് സൗകര്യം ചെയ്തിട്ടുള്ളത്. ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ എന്നിവർക്ക് നോമ്പുതുറക്ക് ആവശ്യമായ ഈത്തപ്പഴം, പാനീയം, പഴവർഗങ്ങൾ, പൊരിക്കടികൾ എന്നിവ പാക്കറ്റുകളിൽ ആക്കിയാണ് വിതരണം നടത്തുന്നത്. ഇത് ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. മേഖല പ്രസിഡന്റ് ബദറുദ്ധീൻ ചുഴലി, സെക്രട്ടറി ശബീർ അശ്അരി, മേഖല വിഖായ ചെയർമാൻ ഇസ്മായിൽ പുത്തരിക്കൽ, വിഖായ ജില്ലാ സമിതി അംഗം ശുഹൈബ് ആവിയിൽബീച്ച്, സി.പി സുബൈർ മാസ്റ്റർ, പി.പി ശബീർ, പി.പി നൗഷാദ്, സി.വി ഇർഷാദ്, കെ.കെ സമീർ എന്നിവർ നേതൃത്വം നൽകുന്നു.ഓരോ ദിവസവും മേഖലയിലെ ഓരോ യൂണിറ്റ് കമ്മറ്റികളാണ് ഏറ്റെടുത്ത് വിതരണത്തിന് നേതൃത്വം നൽകുന്നത്...
Local news, Other

എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

കക്കാട്: 35 വര്‍ഷം പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തില്‍ എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കക്കാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ എസ് വൈ എസ് തിരൂരങ്ങാടി മുനിസിപ്പല്‍ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തി. ഒ. അബ്ദുര്‍റഹീം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ സ്വിദ്ദീഖ് സുഹ്രി, അജ്മല്‍ റഹ്‌മാന്‍ സൈനി, യൂനുസ് മുസ്ലിയാര്‍, യൂണിറ്റ് പ്രസിഡണ്ട് ആശിഖ് പി.ടി, സെക്രട്ടറി ശാമില്‍ കെ.പി, ട്രഷറര്‍ സാബിത് ഒ, വര്‍ക്കിംഗ് സെക്രട്ടറി ബാസിത്വ് സി.വി, സ്വാദിഖലി.ഒ, മുഹ്‌സിന്‍ ഒ, സ്വഫ്വാന്‍ ഒ, ഫാസില്‍ കെ.പി, അബ്ദുര്‍റഹ്‌മാന്‍ കെ.എം എന്നിവരും എസ്‌കെഎസ്എസ്എഫ്, എസ്‌കെഎസ്ബിവി പ്രവര്‍ത്തകരും പങ്കെടുത്തു. ...
Kerala

സമസ്ത സമ്മേളനത്തെ ഇകഴ്ത്തി പറഞ്ഞവർ പാലസ് ഗ്രൗണ്ട് അളന്ന് എത്ര പേര് പങ്കെടുത്തു എന്ന് തിട്ടപ്പെടുത്താൻ തയ്യാറുണ്ടോ: എം.ടി അബ്ദുല്ല മുസ്‌ലിയാർ

ബംഗളൂർ: ജനുവരി 28ന് ബാംഗ്ലൂരിൽ നടന്ന സമസ്ത നൂറാം വാർഷികം ഉദ്ഘാടന മഹാ സമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ അവസാന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പോലെ കർണ്ണാടകയിലും സമസ്ത അജയ്യമാണെന്ന് സമ്മേളനം തെളിയിച്ചു.നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ജനങ്ങൾ സമസ്തയുടെ പിന്നിൽ അണിനിരക്കാൻ തയ്യാറാണെന്ന് ഈ സമ്മേളനം തെളിയിച്ചു. സമ്മേളന വിജയത്തെ ചെറുതാക്കി കാണിക്കാൻ ആര് ശ്രമിച്ചാലും അത് ജനം അവജ്ഞ യോടെ  തള്ളിക്കളയും. പാലസ് ഗ്രൗണ്ടിന്റെ ...
Kerala

കൈവെട്ട് പരാമര്‍ശം ; ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഷൈനു പരാതി നല്‍കിയത്. എസ്‌കെഎസ്എസ്എഫ് മുപ്പത്തഞ്ചാം വാര്‍ഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. സമസ്തയോടല്ലാതെ മറ്റാരോടും കടപ്പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേല്‍പ്പിക്കാനും ആര് വന്നാലും ആ കൈകള്‍ വെട്ടാന്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകന്മാര്‍ ഉണ്ടാകുമെന്നായിരുന്നു...
Malappuram, Other

പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി റഷീദ് ഫൈസി വെള്ളായിക്കോട്

മലപ്പുറം : പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമാണ് നല്‍കിയത്. അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരെന്നും റഷീദ് ഫൈസി വ്യക്തമാക്കി. നടത്തിയ തറവാട് എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമര്‍ശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണെന്നും റഷീദ് ഫൈസി പറയുന്നു. തെറ്റിദ്ധാരണയുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ റഷീദ് ഫൈസി വിശദമാക്കി. ...
Local news, Other

ചുഴലി യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് കൗൺസിൽ മീറ്റ് സമാപിച്ചു

തിരൂരങ്ങാടി : 'നേരിന്റെ കൊടി പിടിക്കാം' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ചുഴലി യൂണിറ്റ് കൗൺസിൽ മീറ്റ് സമാപിച്ചു. ലത്തീഫ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. അമീർ സുഹൈൽ അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് ഓർഗാനെറ്റ് സംസ്ഥാന സമിതി അംഗം ശരീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു എസ്. വൈ. എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി റഹീം മാസ്റ്റർ ചുഴലി സമാപന സന്ദേശം നൽകി.സൈതലവി പാലത്തിങ്ങൽ, ബദ്റുദ്ധീൻ ചുഴലി, ആശിഖ് കുന്നുമ്മൽ, റിഷാദ് അഹമ്മദ്‌ ജവാദ് ചുഴലി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് ഇർഷാദലി വാഫി നിയന്ത്രിച്ചു. എസ്. കെ. എസ്. എസ്. എഫ് ചുഴലി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമീർ സുഹൈൽ (പ്രസിഡന്റ്‌ ). ആഷിഖ് കുന്നുമ്മൽ (ജനറൽ സെക്രട്ടറി ) റിസ് വാൻ കുന്നുമ്മൽ (ട്രഷറർ).റിഷാദ് അഹമ്മദ് (വർക്കിംഗ്‌ സെക്രട്ടറി ). റബീഹ് ഹുദവി, ഫവാസ് കടുക്ക...
Local news, Other

എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷികം : ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം നടത്തി

പരപ്പനങ്ങാടി:'സത്യം, സ്വത്വം, സമർപ്പണം' എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിജിലന്റ് വിഖായ റാലിക്ക് ഒരുങ്ങുന്നതിനായി ജില്ലാ തലങ്ങളിൽ നടക്കുന്ന ആക്ടീവ് സംഗമങ്ങളുടെ ഭാഗമായി വെസ്റ്റ് ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് കടലോരത്ത് നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അനീസ് ഫൈസി മാവണ്ടിയൂർ, വിഖായ സംസ്ഥാ സമിതി അംഗം ഫൈസൽ നിലഗിരി എന്നിവർ വിഷയാവതരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ പുളിക്കൽ, ട്രഷറർ നൗഷാദ് ചെട്ടിപ്പടി, വർ.സെക്രട്ടറി റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, എസ്.എം തങ്ങൾ ചേളാരി, ശംസുദ്ദീൻ ഫൈസി കുണ്ടൂർ, വി...
Other

സമസ്ത ഉലമാ സമ്മേളനം വിജയിപ്പിക്കും: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി: പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന് പണ്ഡിതരെ സജ്ജമാക്കുന്നതിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ പ്രഖ്യാപിച്ച ഉലമാ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന തല സംഗമം തീരുമാനിച്ചു. തിരുനബിയും അനുചരന്മാരും പിന്‍ഗാമികളും കാണിച്ചുതന്ന പാതയില്‍ നിന്നും തെന്നി മാറി ചിലപുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനും പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണവും ലക്ഷ്യമാക്കിയാണ് 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രുപീകൃതമായത്. ഒരു നൂറ്റാണ്ടടുക്കുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്നും സംഗമം അഭിപ്രായപ്പെട്ടുപ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷന...
Other

എസ്കെഎസ്എസ്എഫ് 35- ാം വാര്‍ഷികം ബാലാരവം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘സത്യം,സ്വത്വം,സമര്‍പ്പണം’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ സംസ്ഥാന തല ഉഘാടനം മഞ്ചേരി പട്ടര്‍കുളത്ത് വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.ടി അബദുല്‍ സത്താര്‍ പതാക ഉയര്‍ത്തി. കേരള സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.. ട്രഷറര്‍ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഡോ.അബ്ദുല്‍ ഖയ്യൂം, അഷ്‌റഫ് മലയില്‍, അഷ്‌റഫ് അണ്ടോണ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആശിഖ് കുഴിപ്പുറം,പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ ഫാറൂഖ് ഫൈസി മണിമൂളി, ആര്‍.വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഹുദവ...
Other

എസ്കെഎസ്എസ്എഫ് ബാലാരവം സംസ്ഥാനതല ആര്‍.പി ശില്പശാല നടത്തി

പട്ടാമ്പി : 'സത്യം,സ്വത്വം,സമര്‍പ്പണം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ ആര്‍. പി മാര്‍ക്കുള്ള സംസ്ഥാന തല ശില്പശാല നടത്തി . പട്ടാമ്പി കുണ്ടൂര്‍ക്കര  നൂറുല്‍ ഹിദായ ഇസ്ലാമിക് അക്കാദമിയില്‍ നടന്ന ശില്പശാല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ ഉദ്ഘാടനം ചെയ്തു . പാണക്കാട് സയിദ് ഹമീദലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു .വിവിധ സെഷനുകളിലായി ഡോ. അബ്ദുല്‍ ഖയ്യും കടമ്പോട്, അഷ്‌റഫ് മലയില്‍, അഷ്‌റഫ് അണ്ടോണ ക്ലാസുകള്‍ നേതൃത്വം നല്‍കി .സത്താര്‍ പന്തലൂര്‍ ,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലു ല്ലൈലി ,ഷമീര്‍ ഫൈസി ഒടമല ,ആഷിഖ് കുഴിപ്പുറം, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി തൃശൂര്‍, ഒ.പി .എം.അഷ്റഫ് കുറ്റിക്കടവ്,മൊയ്തുട്ടി യമാനി പന്തിപ്...
Information

SKSSF പരപ്പനങ്ങാടി മേഖല ഐഡിയൽ കോൺഫറൻസ്

പരപ്പനങ്ങാടി: ‘സത്യം സ്വത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മേഖല കമ്മിറ്റി പരപ്പനങ്ങാടി സെൻട്രൽ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഐഡിയൽ കോൺഫറൻസ് എസ്.ഐ.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. റാജിബ് ഫൈസി അധ്യക്ഷനായി. സയ്യിദ് എ.എസ്.കെ തങ്ങൾ കൊടക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഖുബൈബ് വാഫി ചെമ്മാട്, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, സുലൈമാൻ ഫൈസി കൂമണ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. യൂനിറ്റ്, ക്ലസ്റ്റർ, മേഖല ഭാരവാഹികൾ പ്രതിനിധികളായി പങ്കെടുത്ത സംഗമത്തിൽ യൂനിറ്റ്, ക്ലസ്റ്റർ, മേഖല തലങ്ങളിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ അവതരിപ്പിച്ചു. നൗഷാദ് ചെട്ടിപ്പടി, സയ്യിദ് ശിയാസ് തങ്ങൾ ജിഫ്‌രി, സൈതലവി ഫൈസി, ശമീം ദാരിമി, ബദറുദ്ധീൻ ചുഴലി, അബ്ദുൽബാരി ഫൈസി, കോയമോൻ ആനങ്ങാടി, കെ.പി നൗഷാദ്, ...
Information

ചുഴലി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രതിഭകളെ ആദരിച്ചു

മൂന്നിയൂർ: എസ്.എസ്. എൽ.സി, പ്ലസ്‌ടു പരീക്ഷകളിലും സമസ്ത പൊതുരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ചുഴലി യൂണിറ്റ് എസ്. കെ.എസ്.എസ്.എഫ് ആദരിച്ചു.മഹല്ല് ഖതീബ് ത്വൽഹത്ത് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ബാപ്പു ഹാജി, ട്രഷറർ മുഹമ്മദ്‌ ഹാജി, അസീസ് കുന്നുമ്മൽ എസ്.കെ. എസ്.എഫ്. യൂണിറ്റ് പ്രസിഡന്റ്‌ അമീർ സുഹൈൽ, സെക്രട്ടറി ആശിഖ് കുന്നുമ്മൽ,ട്രഷറർ റിസ് വാൻ,ഹാരിസ്, കെ.കെ.മജീദ്,റിഷാദ് അഹമ്മദ്‌, ലത്തീഫ് മുസ്‌ലിയാർ, മുഹമ്മദ്‌ മുസ്‌ലിയാർ,ശാഫി വാഫി സ്വാദിഖ്,മുസ്തഫ വാഫി,ആഷിഖ്,ജുനൈദ്, അസീൽ എന്നിവർ സംബന്ധിച്ചു ...
Education, Information

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തിരൂരങ്ങാടി: പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാറായിട്ടും മലബാര്‍ ജില്ലകളിലെ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി മൂന്നിയൂര്‍ പാറക്കടവില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നിഷേധിക്കുന്നതിനെതിരെ വിവിധ സമരപരിപാടികളാണ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സുഹൈല്‍ പാറക്കടവ്, ഷഫീഖ് പുളിക്കല്‍, അന്‍സാര്‍ ചുക്കാന്‍, നൗഷാദ് കൂമണ്ണ, അയിക്കര ലത്തീഫ്, ഹാഫിസ് ഇരുമ്പുചോല, മുഹ്യിദ്ധീന്‍ ചാന്ത്, സല്‍മാന്‍ ജുനൈദ്, സമീര്‍ എം സി, അദ്‌നാന്‍ ഹുദവി, റഹൂഫ് ബാഖവി, ഫൈസല്‍ ഫൈസി, റഫീഖ് കടുവള്ളൂര്‍, ഇര്‍ഫാന്‍ മുട്ടിച്ചിറ, സൈതലവി എന്നിവര്‍ നേതൃത്വം നല്‍കി. ...
Local news

സമസ്ത എംപ്ലോയീസ് അസോസിയേഷൻ തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ

തിരൂരങ്ങാടി: 'സേവനം, സംതൃപ്തി, സംഘബോധം' എന്ന പ്രമേയം ഉയര്‍ത്തി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (എസ്.ഇ.എ ) മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ ചെമ്മാട് ഖിദ്മത്തുല്‍ ഇസ് ലാം കേന്ദ്ര മദ്‌റസാ ഹാളില്‍ വെച്ച് നടന്നു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. അലി ഫൈസി പന്താരങ്ങാടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, അബ്ദുറഹീം മാസ്റ്റര്‍ കുണ്ടൂര്‍, കെ.പി റഫീഖ് ഉള്ളണം, മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍, ഹുസൈന്‍ കാക്കാട്ട്, നൗഷാദ് പുത്തൻകടപ്പുറം സംസാരിച്ചു. പുതിയ ഭാരവാഹികളായി അലി ഫൈസി പന്താരങ്ങാടി (പ്രസിഡന്റ് ), കെ.പി റഫീഖ് ഉള്ളണം (ജനറല്‍ സെക്രട്ടറി), മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍ (ട്രഷറര്‍), മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍ (അസിസ്റ്റന്റ് സെക്രട്ടറി) അബ്ദുല്‍റഹീം മാസ്റ്റര്‍ കു...
Other

ജുമുഅ തടസ്സപ്പെടുന്ന വിധത്തിലുള്ള പരീക്ഷകള്‍ ഒഴിവാക്കണം: എസ്കെഎസ്എസ്എഫ്

കോഴിക്കോട് : മുസ്‌ലിം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകന്മാരുടെയും ജുമുഅ നിസ്‌കാരം തടസ്സപ്പെടുന്ന വിധത്തിലുള്ള പരീക്ഷാ സമയം ക്രമീകരിക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇയ്യിടെ പ്രഖ്യാപിക്കപ്പെടുന്ന പി.എസ്.സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ സമയം ഈ രീതിയില്‍ ക്രമീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് മുഖവിലക്കെടുക്കാത്തത് വിശ്വാസികളോട് ചെയ്യുന്ന അനീതിയാണ്. പ്രഖ്യാപിക്കപ്പെട്ട പരീക്ഷകളുടെ സമയം പുനക്രമീകരിക്കുന്നതിനും മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി, മുഖ്യമന്ത്രി, വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി, പി.എസ്.സി ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണ...
Malappuram

എസ്കെഎസ്എസ്എഫ് തിരൂരങ്ങാടി മേഖല പദയാത്ര: വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി ജൂൺ അഞ്ചിന് സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായി വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. കൊടിഞ്ഞി പള്ളിയില്‍ നിന്ന് സിയാറത്തോടെ ആരംഭിച്ച ജാഥ കാടപ്പടിയിൽ സമാപിച്ചു. അലിഅക്ബർ ഇംദാദി പാണ്ടിക്കാട് മേഖല ഭഭാരവാഹികൾക്ക് പതാക നൽകി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ സുലൈമാന്‍ ഫൈസി,  റഫീഖ് ഫൈസി, ഇബ്രാഹീം ഫൈസി, സുഹൈൽ പാറക്കടവ്, അൻസാർ ചുക്കാന്‍, റഹൂഫ് ഫൈസി കരുവാങ്കല്ല്, അദ്നാൻ ഹുദവി, ഹാഫിസ് ഇരുമ്പുചോല, സൽമാൻ ജുനൈദ്, ലത്തീഫ് അയ്ക്കര, അബ്ബാസ് കൊടിഞ്ഞി, സാദിഖ് ഫൈസി, സയ്യിദ് സാഹിർ ജിഫ്രി, സഫുവാൻ ഫൈസി, ജസീബ് തലപ്പാറ എന്നിവർ പ്രസംഗിച്ചു. ...
Other

യാത്രക്കാർക്ക് ഇഫ്താർ ഒരുക്കി എസ്കെഎസ്എസ്എഫ്

തിരൂരങ്ങാടി: എസ്കെഎസ്എസ്എഫ് തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇഫ്താർ ടെന്റ് യാത്രക്കാർക്കുള്ള നോമ്പുതുറക്ക് തുടക്കം കുറിച്ചു. റമളാൻ ഒന്നുമുതൽ മുപ്പത് വരെയുള്ള ദിനങ്ങളിലായി പടിക്കൽ അങ്ങാടിയിലാണ് ഇഫ്താർ ടെന്റ് സൗകര്യം ചെയ്തിട്ടുള്ളത്. ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ എന്നിവർക്ക് നോമ്പുതുറക്ക് ആവശ്യമായ ഈത്തപ്പഴം, പാനീയം, പഴവർഗങ്ങൾ, എണ്ണപൊരികൾ എന്നിവ പാക്കറ്റുകളിൽ ആക്കിയാണ് വിതരണം നടത്തുന്നത്. ഇത് ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ കെ ടി ജാബിർ ഹുദവി ഉദ്ഘാടനം നിർവഹിച്ചു. സുലൈമാൻ ഫൈസി കൂമണ്ണ, ഇബ്രാഹിം ഫൈസി, സുഹൈൽ പാറക്കടവ്, അൻസാർ മമ്പുറം, റഹൂഫ് ഫൈസി കാടപ്പടി, ഐക്കര ലത്തീഫ്, ഹാഫിസ് ഇരുമ്പുചോല, റിഷാദ് ചിനക്കൽ, സൽമാൻ കാടപ്പടി, അദ്നാൻ ഹുദവി, തശ്മീർ വെളിമുക്ക്, സാഹിർതങ്ങൾ, ഷബീൽ പടിക്കൽ, നിസാമുദ്ദീൻ അരിപ്പാറ, നവാസ് കളിയ...
Local news

കൊടിഞ്ഞി എസ്‌കെഎസ്‌എസ്‌എഫ് സഹചാരി യൂണിറ്റിന്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു

കൊടിഞ്ഞി: സഹചാരി സെന്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സഹചാരി കമ്മറ്റി ആംബുലൻസ് സർവീസ് ആരംഭിച്ചു. നിലവിൽ രോഗികൾക്ക് ആവശ്യമായ കട്ടിലുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വീൽ ഷെയറുകൾ, വാക്കറുകൾ, ബെഡുകൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ സൗജന്യമായി നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ആംബുലൻസ് ഇറക്കിയത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്‌ത്‌ ആംബുലൻസ് നാടിനു സമർപ്പിച്ചു.കെ.പി.എ മജീദ് എം.എൽ.എ, സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പി.സി മുഹമ്മദ് ഹാജി, പത്തൂർ സാഹിബ് ഹാജി, പത്തൂർ കുഞ്ഞോൻ ഹാജി, അലിഅക്ബർ ഇംദാദി, ബ്ലോക്ക് അംഗം ഒടിയിൽ പീച്ചു, പഞ്ചായത്ത് അംഗങ്ങളായ നടുത്തൊടി മുഹമ്മദ്‌കുട്ടി, ഊർപ്പായി സൈതലവി, നടുത്തൊടി മുസ്‌തഫ, പനക്കൽ മുജീബ്,പനമ്പിലായി അബ്‌ദുസ്സലാം, മറ്റത്ത് അവറാൻ ഹാജി, പാട്ടശ്ശേരി ശ...
error: Content is protected !!